Minungum Minnaminunge Lyrics - Oppam



Song : Minungum Minnaminunge

Film : Oppam

Year : 2016

Lyricist : Harinarayanan BK

Music : Jim, Biby, Eldhose, Justin

Singer : MG Sreekumar, Shreya Jayadeep

♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ 



ഗാനം        : മിനുങ്ങും മിന്നാമിനുങ്ങേ ... 
ചിത്രം       :  ഒപ്പം

വർഷം    : 2016 
ഗാനരചന  : ഹരിനാരായണൻ ബി കെ

സംഗീതം:  ജിം , ബീബി, ജസ്റ്റിൻ ,എൽതോസ്

ഗായകർ  :    എംജി ശ്രീകുമാർ , ശ്രേയ ജയദീപ്

♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ 
Minungum minnaminunge...
Minni minni thedunnathare...
Varumo chaare ninnachan...

Minungum minnaminunge...
Minni minni thedunnathare...
Varumo chaare ninnachan...

Nerukil thottu thalodi...
Kathakal paadiyurakkan..
varumo chaare ninnachan..

Puthu kanavaal mashiyezhuthi Mizhikalilaadhyam...
Chirakukalil kilukilungum
Thari valayeki...

Kunji chundil ponnum thennum
Thannu maamoootti...
Picha picha vekkan koode
Vannu kai neetti...

Minungum minnaminunge...
Minni minni thedunnathare...
Varumo chaare ninnachan...
Varumo chaare ninnachan...
Kaathonnu kutheet maanikya
Kallinte kammalidum neram...

Thengalu maatuvaan
tholatheduthitu Paatum paadeelle...
Thaarakam thannoru
mothiram kondu nee
Kunjilam naavinmel...

Thooviyoraksharam cholli tharile
En minnaminni nee....
Pakalirvaake oru nizhalaayi..
kaalonn thennidumbol ennachan Kaavalinnethukille...
Koriyedukum Thorum
Nirayunna snehathin cholayalle...

Minungum minnaminunge...
Minni minni thedunnathare...
Varumo chaare ninnachan...
Puthanudupittu pottu thodeechittu Ninneyorukeelle...
Pallikoodathinte elli padee vare
koode vanneele
Nee chirikum neram....
Achante kannil chinga nilavalle....
Neeyonn vaadiyaal
Aararum kaanaathaa nenjonn vingille....
Mani mukilolam makal valarnnalum
Achante ullilennum
Avaloru thaamara thumbiyalle...
Chella kurumbu kaati chinungunna
Chundari vaavayalle.....

Minungum minnaminunge...
Minni minni thedunnathare....
Varumo chaare ninnachan....
Puthu kanavaal mashiyezhuthi Mizhikalilaadhyam....
Chirakukalil kilukilungum
Thari valayeki.....
Kunji chundil ponnum thennum
Thannu maamoooti.....
Picha picha vekkan koode
Vannu kai neeti...










മിനുങ്ങും മിന്നാമിനുങ്ങേ ... മിന്നിമിന്നി തേടുന്നതാരേ ..
വരുമോ ചാരെ നിന്നച്ഛൻ...

മിനുങ്ങും മിന്നാമിനുങ്ങേ ... മിന്നിമിന്നി തേടുന്നതാരേ ..
വരുമോ ചാരെ നിന്നച്ഛൻ...

നെറുകിൽ തൊട്ടുതലോടി
കഥകൾ പാടിയുറക്കാൻ
വരുമോ ചാരെ നിന്നച്ഛൻ...

പുതുകനവാൽ മഷിയെഴുതി മിഴികളിലാദ്യം ..
ചിറകുകളിൽ കിലുകിലുങ്ങും തരിവളയേകി കുഞ്ഞിച്ചുണ്ടിൽ പൊന്നും തേനും തന്നു മാമൂട്ടീ..
പിച്ച പിച്ച വെക്കാൻ കൂടെ
വന്നു കൈ നീട്ടീ..

മിനുങ്ങും മിന്നാമിനുങ്ങേ ... മിന്നിമിന്നി തേടുന്നതാരേ ..
വരുമോ ചാരെ നിന്നച്ഛൻ...
വരുമോ ചാരെ നിന്നച്ഛൻ...

കാതോന്നു കുത്തീട്ട് മാണിക്യക്കല്ലിന്റെ കമ്മലിടുന്നേരം... തേങ്ങല് മാറ്റുവാൻ തോളത്തെടുത്തിട്ട് പാട്ടും പാടീല്ലേ...
താരകം തന്നൊരു മോതിരം കൊണ്ട് നിൻ കുഞ്ഞിളം നാവിന്മേൽ തൂകിയൊരക്ഷരം ചൊല്ലിത്തരില്ലെയെൻ മിന്നാമിന്നീ നീ... പകലിരവാകെ... ഒരു നിഴലായി... കാലൊന്ന് തെന്നിടുമ്പോൾ എന്നച്ഛൻ, കാവലിനെത്തുകില്ലേ... കോരിയെടുക്കുന്തോറും, നിറയുന്ന സ്നേഹത്തിൻ ചോലയല്ലേ...

മിനുങ്ങും മിന്നാമിനുങ്ങേ ... മിന്നിമിന്നി തേടുന്നതാരേ ..
വരുമോ ചാരെ നിന്നച്ഛൻ... 

പുത്തനുടുപ്പിട്ടു പൊട്ടു
തൊടീച്ചിട്ട് നിന്നെയൊരുക്കീലേ... പള്ളിക്കൂടത്തിന്റെ ഇല്ലിപ്പടി വരെ കൂടേ വന്നീലേ...
നീ ചിരിക്കുന്നേരം അച്ഛന്റെ കണ്ണിലെ ചിങ്ങ നിലാവല്ലേ...
നീയൊന്നു വാടിയാൽ ആരാരും കാണാതാ നെഞ്ചം വിങ്ങില്ലേ... മണിമുകിലോളം...
മകൾ വളർന്നാലും...
അച്ഛന്റെ ഉള്ളിലെന്നും
അവളൊരു താമരത്തുമ്പിയല്ലേ... ചെല്ലക്കുറുമ്പു കാട്ടി
ചിണുങ്ങുന്ന ചുന്ദരി വാവയല്ലേ...

മിനുങ്ങും മിന്നാമിനുങ്ങേ .... ​മിന്നിമിന്നി തേടുന്നതാരേ ..
വരുമോ ചാരെ നിന്നച്ഛൻ... പുതുകനവാൽ മഷിയെഴുതി മിഴികളിലാദ്യം ..

ചിറകുകളിൽ കിലുകിലുങ്ങും തരിവളയേകി കുഞ്ഞിച്ചുണ്ടിൽ പൊന്നും തേനും തന്നു മാമൂട്ടീ..
പിച്ച പിച്ച വെക്കാൻ കൂടെ
വന്നു കൈ നീട്ടീ..      

Post a Comment

0 Comments