Maranamethunna Nerathu Lyrics - Spirit




Song      :   Maranamethunna Nerathu

Film      :   Spirit

Year      :   2012

Lyricist :   Rafeeque Ahammed

Music   :   Shahabas Aman

Singer   :  Unni Menon

♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ഗാനം         : മരണമെത്തുന്ന നേരത്തു

ചിത്രം         : സ്പിരിറ്റ്

വർഷം       : 2012

ഗാനരചന : റഫീഖ് അഹമ്മദ്

സംഗീതം  : ഷഹബാസ് അമൻ

ഗായകർ    : ഉണ്ണിമേനോൻ

♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

Maranamethunna nerathu neeyente arikil
Ithiri neram irikkane...
Kanalukal kori maravicha viralukal
Oduvil ninne thalodi shamikkuvaan....

Oduvilaay akathekkedukkum swaasa kanikayil
Ninte gandhamundaakuvaan..
Maranamethunna nerathu neeyente arikil
Ithiri neram irikkane....

Ini thurakkendathillaatha kankalil priyathe..
Nin mukham mungi kidakkuvaan...
Oru swaram polumini edukkaathoree chevikal
Nin swara mudrayaal mooduvaan..
Arivum ormmayum kathum shirassil nin haritha
Swacha smaranakal peyyuvaan....

Maranamethunna nerathu neeyente arikil
Ithiri neram irikkane...

Adharamaam chumbanathinte murivu nin madhura
Naama japathinaal kooduvaan......
Pranayame.. ninnilekku nadannoren vazhikal
Orthente paatham thanukkuvaan,
Pranayame.. ninnilekku nadannoren vazhikal
Orthente paatham thanukkuvaan....
Athumathi ee udal moodiya mannil ninnivanu
Pulkkodiyaay uyirthelkkuvaan
Maranamethunna nerathu neeyente arikil
Ithiri neram irikkane
Maranamethunna nerathu neeyente arikil
Ithiri neram irikkane...

























മരണമെത്തുന്ന നേരത്തു നീയെൻറെ അരികിൽ
ഇത്തിരി നേരം ഇരിക്കണേ…..
കനലുകൾ കോരി മരവിച്ച വിരലുകൾ
ഒടുവിൽ നിന്നെ തലോടി ശമിക്കുവാൻ …

ഒടുവിലായി അകത്തേക്കെടുക്കും ശ്വാസ കണികയിൽ
നിൻറെ ഗന്ധമുണ്ടാകുവാൻ….
മരണമെത്തുന്ന നേരത്തു നീയെൻറെ അരികിൽ
ഇത്തിരി നേരം ഇരിക്കണേ…..

ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ പ്രിയതേ
നിൻ മുഖം1 മുങ്ങി കിടക്കുവാൻ…
ഒരു സ്വരം പോലുമിനി എടുക്കാതോരീ ചെവികൾ
നിൻ സ്വര മുദ്രയാൽ മൂടുവാൻ …
അറിവും ഓർമയും കത്തും ശിരസ്സിൽ നിൻ ഹരിത
സ്വച്ച സ്മരണകൾ പെയ്യുവാൻ …
മരണമെത്തുന്ന നേരത്തു നീയെൻറെ അരികിൽ
ഇത്തിരി നേരം ഇരിക്കണേ…..

ആധരമാം ചുംബനത്തിന്റെ മുറിവു നിൻ മധുര
നാമ ജപത്തിനാൽ കൂടുവാൻ ….
പ്രണയമേ … നിന്നിലേക്കു നടന്നോരെൻ വഴികൾ …
ഓർത്തെൻറെ പാദം തണുക്കുവാൻ …
പ്രണയമേ … നിന്നിലേക്കു നടന്നോരെൻ വഴികൾ …
ഓർത്തെൻറെ പാദം തണുക്കുവാൻ …

അതുമതി ഈ ഉടൽ മൂടിയ മണ്ണിൽ നിന്നിവന്
പുൽക്കൊടി..യായ് ഉയിർതേൽക്കുവാൻ …
മരണമെത്തുന്ന നേരത്തു നീയെൻറെ അരികിൽ
ഇത്തിരി നേരം ഇരിക്കണേ…..
മരണമെത്തുന്ന നേരത്തു നീയെൻറെ അരികിൽ

ഇത്തിരി നേരം ഇരിക്കണേ…..



Post a Comment

0 Comments